
ആലുവ: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടത്തിയ ആലുവയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് തുറന്നു നൽകാത്ത സർക്കാർ അധികൃത കൂട്ടുകെട്ടിനെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക താക്കോൽദാന പ്രതിഷേധ സമരം സംഘടിപ്പിച്ചു.

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ ആറുമാസത്തിനുള്ളിൽ ഹോസ്റ്റൽ വിദ്യാർഥികൾകായി തുറന്നു നൽകുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഗേറ്റ് പൊളിച്ചു അകത്തുകടക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിനിടയാക്കി.

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. വാ ഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷഫീഖ് കെ എസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി ആർ രാം ലാൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണി ക്രിസ്റ്റഫർ, യുത്ത് കെയർ കോഡിനേറ്റർ എം എസ് സനു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ്മാരായ ജിനാസ് ജബ്ബാർ, അനൂപ് ശിവശക്തി, എം എം സക്കീർ, രാജേഷ് പുത്തനങ്ങാടി, നിയോജക മണ്ഡലം സെക്രട്ടറിമാരായ രെഞ്ചു ദേവസി, അനൂപ് അഗസ്റ്റിൻ, ഷാഫി ചൂർണിക്കര, മുഹ്സിന ടി എം, വിജീഷ്, നന്ദു ഷാജി, അജ്മൽ ഷാ, ബേസിൽ ജോജി, അനീഷ് ചേനകര, ഇമ്മനുവേൽ പൗലോസ്, അഷൽ, ത്വയ്യിബ്, അബു, ബെൻസൺ തുടങ്ങിയവർ സംസാരിച്ചു.

