
ദോഹ: നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ദോഹയിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ: മൈമൂനത്ത് (ചെറുമോത്ത്). മക്കൾ: ആബിദ ലുലുവ, മുഹമ്മദ്. മരുമകൻ: ആസിഫ് കല്ലാച്ചി.
സഹോദരങ്ങൾ: ആയിശ, നസീമ, നാസർ, ഇസ്മായിൽ. പിതാവ്: പരേതനായ അമ്മത്. മാതാവ്: പാത്തു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെറുമോത്ത് ജുമാ മസ്ജിദിൽ.
