

കണ്ണൂര്‍: മുതിര്‍ന്ന സി എം പി നേതാവും മുന്‍ മന്ത്രി എം വി രാഘവന്റെ സഹപ്രവര്‍ത്തകനുമായിരുന്ന പാപ്പിനിശേരി ശ്രീനാസില് കെ കെ നാണു (83) അന്തരിച്ചു. പാപ്പിനിശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജീവനക്കാരനായിരുന്നു. നിലവില്‍ സി എം പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗമാണ്.

പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി പി എം പാപ്പിനിശ്ശേരി ലോക്കല്‍ സെക്രട്ടറി, മാടായി ഏരിയാ കമ്മിറ്റി അംഗം, സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം, പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി സെക്രട്ടറി, സംസ്ഥാന സഹകരണ പെന്ഷന് ബോര്‍ഡ് അംഗം, ടിമ്പര്‍ ആന്റ് പ്ലൈവുഡ് തൊഴിലാളി യൂനിയന്‍ (സി ഐ ടി യു) ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

1965ല്‍ ഭക്ഷ്യ സമരവുമായി ബന്ധപ്പെട്ട് ജയില്‍ വാസം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ശ്രീമതി. മക്കള്‍: ഷീജ, ഷാജി (പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജ്), ഷിബു, ഷിജു. മരുമക്കള്‍: ഹരിദാസന് (ദുബൈ), ദിവ്യ, ഷിംന (പാപ്പിനിശ്ശേരി വനിതാ സംഘം), റിനിഷ്. സഹോദരങ്ങള്‍: പരേതയായ നാരായണി, കെ കെ ബാലകൃഷ്ണന് (പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്), പ്രേമന്.
കണ്ണൂര്‍ കൊയിലി ആശുപത്രിയിലുള്ള ഭൗതിക ശരീരം തിങ്കളാഴ്ച കാലത്ത് മണിക്ക് വീട്ടില്‍ എത്തിക്കും. സംസ്കാരം ഉച്ചക്ക് 12 മണിക്ക് കൊട്ടപ്പാലം പൊതുശ്മശാനത്തില്‍ നടക്കും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

