
മനാമ: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുകയും അതിലൂടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന നാടകമാണ് ലോക കേരളസഭ ലക്ഷ്യം വെക്കുന്ന തെന്ന് കെ എം സി സി ബഹ്‌റൈന്‍ കുറ്റപ്പെടുത്തി. പ്രവാസി വിഷയങ്ങള്‍ പരിഹരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തുന്ന ഈ മാമാങ്കംകൊണ്ട് സാധിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ സര്‍ക്കാറി ന്റെ ധൂര്‍ത്തായി മാത്രമേ ഇതിനെ കാണാന്‍ പറ്റുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. ഈ പ്ര ഹസനത്തിന് കെ എം സി സി കൂട്ടുനില്‍ക്കില്ലെന്ന് കെ എം സി സി ബഹ്‌റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര എന്നിവര്‍ കുട്ടിച്ചേര്‍ത്തു.

ഇടതു മന്ത്രിസഭ വന്നതിനുശേഷം പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത പദ്ധതികള്‍ പോലും നടപ്പിലാക്കാത്ത സര്‍ക്കാറാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനുവേണ്ടി മാത്രം ഖജനാവിലെ പൈണമെടുത്ത് ഇതുപോലെയുള്ള പരിപാടികള്‍ നടത്തുന്നത്. ഇതു രാഷ്ട്രീയ തട്ടിപ്പാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ മുസ്ലിം ലീഗും യു ഡി എഫ് നേതൃത്വവും ഇതു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് കൊണ്ടുതന്നെ പ്രവാസ ഭൂമിയില്‍ കെ എം സി സിയും ലോക കേരള സഭയില്‍നിന്ന് വിട്ടുനില്‍ ക്കുകയാണ്.

ഓരോ ലോക കേരള സഭ നടക്കുമ്പോഴും സംഘാട നത്തിന്റെ നിരര്‍ഥകതയും ധൂര്‍ത്തും നിരാശയും ഒക്കെ പങ്കുവെച്ച് കാണാറുണ്ട്. എന്നാലും അടുത്ത തവണ അതിനേക്കാള്‍ കേമമായി വീണ്ടും നടക്കും.പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി ചെലവഴിക്കപ്പെടേണ്ടുന്ന പണം കൊണ്ട് പ്രതിസന്ധിയുടെ പോര്‍മുഖത്ത് കോടികള്‍ മുടക്കി ആര്‍ക്ക് വേണ്ടിയാണീ ധൂര്‍ത്ത് എന്ന സാധാരണ പ്രവാസിയുടെ ചോദ്യത്തിന് പുല്ലുവിലയാണ്. എങ്കി ലും ആ ചോദ്യം പ്രസക്തമാണ്.
ശരാശരി പ്രവാസിയുടെ നോവും നൊമ്പരങ്ങളും വ്യഥയും വേപഥുകളും അറിയുന്ന സാമൂഹിക പ്രതിബദ്ധ തയുള്ള പ്രവാസ സംഘ ശക്തികള്‍ ഇതുവരെ എന്ത് ഗുണം കിട്ടി എന്ന് പരിശോധിക്കണം. നിരാശയാണ് ഫലമെങ്കില്‍ ഈ അനാവശ്യം വേണ്ടെന്ന് തീരുമാനിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.പ്രവാസികള്‍ എന്നും ഈ നാടിന്റെ സമ്പത്താണ്. ഈ നാടിനെ പട്ടിണിക്കിടാതെ നോക്കുന്നത് അവരാണ്. അതുകൊണ്ട് അവ ഏറ്റവും മഹത്തായ രീതിയില്‍ ആദരിക്കപ്പെടണമെന്നത് നിസ്ത ര്‍ക്കമാണ്. എന്നാല്‍, എതിര്‍ സ്വരങ്ങളെ കാരാഗ്രഹം കാണിച്ച് നിശബ്ദമാക്കാന്‍ നോക്കുന്ന അധികാര ധാര്‍ഷ്ട്യവും പ്രവാസികളുടെ പേര് പറഞ്ഞ് നടത്തുന്ന അഴിമതിയും ധൂര്‍ത്തും എതിര്‍ക്കപ്പെ ടേണ്ടതാണ്. കഴിഞ്ഞ കാലങ്ങളിലെ ലോക കേരളസഭകളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയോ അവയുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ പോലും ചെയ്യാതെയാണ് വീണ്ടുമൊരു ലോക കേരള സഭ അരങ്ങേരുന്നത്.
പ്രളയ കാലത്ത് മറ്റാരെക്കാളും മുന്നില്‍ നിന്ന് നാടിനെ സഹായിച്ച പ്രവാസികളുടെ പണം സര്‍ക്കാര്‍ എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന ചോദ്യത്തിനുപോലും ഇനിയും ഉത്തരം കിട്ടിയിട്ടില്ല.കഴിഞ്ഞ കാലങ്ങളിലെ ഓരോ ലോകകേരള സഭയിലും ഉന്നയിക്കപ്പെട്ട ഏറ്റവും ലളിതമായ പ്ര വാസി പ്രശ്നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ല എന്ന് പറയ മ്പോള്‍ എത്ര വ്യര്‍ഥമായാണ് തീരുമാനങ്ങളുടെ അവലോകനം സര്‍ക്കാര്‍ നടത്തിയിട്ടുള്ളത് എന്ന് കാണാം.
വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍, തിരിച്ചു വരുന്നവരുടെ പുനരധിവാസം, തൊഴില്‍ സഹായം, കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം, പ്രവാസി ഇന്‍ഷുറന്‍സ് എന്നിങ്ങനെ പ്രവാസികളുടെ ദീ ര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരമെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേരള വികസന നിധി, പ്രവാസി വാണിജ്യ ചേംബര്‍, എന്‍ ആര്‍ ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, കണ്‍സ്ട്രക്ഷന്‍ കമ്പനി, സഹകരണ സംഘം. സിയാല്‍ മാതൃകയി ലുള്ള സംയുക്ത സംരംഭം, തുടങ്ങി ഇതൊക്കെ എന്തായെന്ന് പറയണം. വിശേഷദിവസങ്ങളില്‍ വിമാന യാത്രാക്കൂലി അമിതമായി കൂട്ടുന്നത് തടയണമെന്ന അവരുടെ ഏറ്റവും നിസ്സാരമായ ആവശ്യം പോലും നടപ്പിലായില്ലെന്നും കെ എം സി സി ചൂണ്ടിക്കാട്ടി.

