ഉസ്‌ബെക്കിസ്ഥാന്‍ ഒളിമ്പിക് കമ്മിറ്റിയുടെ ‘ഓര്‍ഡര്‍ ഓഫ് ഓണര്‍’ പുരസ്‌കാരം ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റിന്

Web Desk
2 Min Read

താഷ്‌കെന്റ്: ഒളിമ്പിക് പ്രസ്ഥാനത്തിന്റെ വികസനത്തിനും ഏഷ്യന്‍ കായികരംഗത്തിന്റെ ശാക്തീകരണത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു ഒ സി) പ്രസിഡന്റും ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ (ഒ സി എ) പ്രസിഡന്റുമായ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍ താനിക്ക് നല്‍കി ഉസ്‌ബെക്കിസ്ഥാന്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ ‘ഓര്‍ഡര്‍ ഓഫ് ഓണര്‍’ പുരസ്‌കാരം ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഡോ. ഷവ്കത്ത് മിര്‍സിയോയെവ് ആദരിച്ചു.

city exchange

ഉസ്‌ബെക്കിസ്ഥാനിലെ ടാഷ്‌കെന്റില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ 46-ാമത് ജനറല്‍ അസംബ്ലിയുടെ അനുബന്ധ പരിപാടികളിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധിയായ രണ്‍ധീര്‍ സിങ്ങിനെ തുടര്‍ന്ന് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍ താനിയെ ഐക്യകണ്‌ഠേന ഒ സി എയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.

45 ഏഷ്യന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 350ലധികം കായിക ഭരണാധികാരികള്‍ പങ്കെടുത്ത ജനറല്‍ അസംബ്ലി ഏഷ്യന്‍ കായികരംഗത്തിന്റെ വികസനത്തില്‍ ഒ സി എ വഹിക്കുന്ന നിര്‍ണായക പങ്ക് വീണ്ടും ഉറപ്പിച്ചു.

അന്താരാഷ്ട്ര ഒളിമ്പിക് പ്രസ്ഥാനത്തില്‍ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍ താനി ശക്തവും സജീവവുമായ സാന്നിധ്യം നിലനിര്‍ത്തിവരികയാണ്. 2022 മുതല്‍ അദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ ഒ സി)യുടെ ‘ഒളിമ്പിസം 365’ കമ്മീഷന്റെ അംഗമാണ്. ഇതിന് മുന്‍പ് 2018 മുതല്‍ 2022 വരെ ‘പബ്ലിക് അഫയേഴ്‌സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് ത്രൂ സ്‌പോര്‍ട്’ കമ്മീഷനിലും സേവനമനുഷ്ഠിച്ചിരുന്നു. 2017 മുതല്‍ ഒളിമ്പിക് റെഫ്യൂജി ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗവുമാണ്.

- Advertisement -
Ad image

ഇതോടൊപ്പം, 2022 മുതല്‍ അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ (അനോക്) ഏഷ്യയ്ക്കുള്ള സീനിയര്‍ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2024 വരെ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായും സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം അന്താരാഷ്ട്ര കായിക സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുലര്‍ത്തുന്ന വിശ്വാസം വ്യക്തമാക്കുന്നു.

ശൈഖ് ജുവാന്റെ നേതൃത്വത്തില്‍ ദോഹ 2030 ഏഷ്യന്‍ ഗെയിംസ് എഫ് ഐ വി ബി 2029 പുരുഷന്മാരുടെ വോളിബോള്‍ ലോകചാമ്പ്യന്‍ഷിപ്പ്, ഫീബ (ഫിബ) ബാസ്‌കറ്റ്‌ബോള്‍ വേള്‍ഡ് കപ്പ് ഖത്തര്‍ 2027 എന്നിവയുടെ ആതിഥേയാവകാശം ഖത്തര്‍ വിജയകരമായി സ്വന്തമാക്കി.

Share This Article
Leave a Comment
error: Content is protected !!