നെടുമ്പാശ്ശേരി, ആലുവ സ്റ്റേഷനുകളിലെ പൊലീസുകാരെ വി ഐ പി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന വി ഐ പികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് എസ് എച്ച് ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വി ഐ പി ഡ്യൂട്ടിക്കായി പോകുന്നതുമൂലം സ്റ്റേഷനില്‍ അടിയന്തിരമായി ഇടപെടേണ്ട കേസുകളിലും മറ്റും നടപടിയെടുക്കുവാന്‍ സാധിക്കാത്ത ഗൗരവമായ സാഹചര്യമാണുള്ളതെന്നും അതുപോലെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ആലുവ ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ എത്തുന്ന മൂന്ന് ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി അടക്കമുള്ള വി ഐ പികള്‍ക്കുള്ള സുരക്ഷ ഒരുക്കുന്നതിനായി ഡി വൈ എസ് പി, എസ് എച്ച് ഒ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥര്‍ പോകുന്നതിനാല്‍ ഈ സ്റ്റേഷനിലും അടിയന്തര സ്വഭാവമുള്ള കേസുകളില്‍ നടപടിയെടുക്കുവാന്‍ സാധിക്കാത്ത സാഹചര്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കത്തു നല്‍കി.

city exchange

വി ഐ പി ഡ്യൂട്ടികള്‍ക്ക് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ ടീമിനെ നിയമിച്ച് ആലുവ, നെടുമ്പാശ്ശേരി സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെ വി ഐ പി ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി ഈ സ്റ്റേഷനുകളിലെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി സ്റ്റേഷനിലെ എസ് എച്ച് ഒ വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റില്‍ മറ്റൊരു ഡ്യൂട്ടിയിലായതിനാല്‍ രണ്ടു മാസമായി ഇവിടെ എസ് എച്ച് ഒ ഇല്ലാത്ത സാഹചര്യമാണെന്നും അതുമൂലം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടുന്ന ഇത്ര തിരക്കുള്ള സ്റ്റേഷനില്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെട്ട് അടിയന്തിരമായി നെടുമ്പാശ്ശേരി സ്റ്റേഷനില്‍ എസ് എച്ച് ഒയെ നിയമിക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!