

കോഴിക്കോട്: രാമനാട്ടുകരയില്‍ ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച അമ്മ പൊലീസ് പിടിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പിടിയിലായത്.

ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യതയാവുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ വെളിപ്പെടുത്തി. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ ഫറോക്ക് പോലീസ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചേ അഞ്ചുമണിക്ക് നീലിത്തോട് പാലത്തിന്റെ സമീപത്തു നിന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ സമീപവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയായിരുന്നു. ഒരു മാസത്തിനിടെ നടന്ന പ്രസവങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഇതിനിടെ വൈകിട്ടോടെയാണ് ഫാത്തിമയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

