

ആലുവ: ഓണത്തിന്റെ നന്മയുടെ സന്ദേശങ്ങള്‍ യുവതലമുറയിലേക്ക് കൈമാറാന്‍ കൂടുതല്‍ കൂട്ടായ്മകള്‍ തുടരേണ്ടതുണ്ടെന്ന് സംസ്‌കൃത സര്‍വ്വകലാശാല വി സി ഡോ. എം സി ദിലീപ് കുമാര്‍ ചൂണ്ടിക്കാട്ടി. പബ്ലിക് പ്ലാറ്റ്‌ഫോം ട്രസ്റ്റ് ആലുവ മെട്രോയില്‍ ഒരുക്കിയ ഓണാഘോഷ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഘോഷങ്ങളെ പോലും വരുമാന മാര്‍ഗമാക്കുന്ന ലഹരി മാഫിയയെ അകറ്റി നിര്‍ത്താനായിരിക്കണം ഇനി കരുതല്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പോള്‍ മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുല്‍ സലാം, പി എ ഹംസക്കോയ, കെ ജയപ്രകാശ്, ഡോ. ചന്ദ്രബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആര്‍ ലഷ്മിയുടെ വയലിന്‍ സോളോയും അരങ്ങേറി.

