

അല്‍ ഐന്‍: അല്‍ ഐന്‍ വഫാ സ്‌ക്വയറില്‍ മെയ് എട്ടിന് നടക്കുന്ന യു എ ഇ നാഷനല്‍ തര്‍തീല്‍ 22ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.

വിശുദ്ധ റമദാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന തലക്കെട്ടില്‍ ആര്‍ എസ് സി ഗള്‍ഫില്‍ നടത്തി വരുന്ന ഹോളി ഖുര്‍ആന്‍ പഠന പാരായണ മത്സരങ്ങളുടെ യു എ ഇതല സമാപന മത്സരമാണ് അല്‍ ഐനില്‍ ഞായറാഴ്ച രാവിലെ 12 മണി മുതല്‍ രാത്രി ഏഴ് മണി വരെ വഫാ സ്‌ക്വയറില്‍ അരങ്ങേറുക. യു എ ഇ യിലെ 286 യൂനിറ്റുകളില്‍ നിന്നും സെക്ടര്‍ സെന്‍ട്രല്‍ തലങ്ങളില്‍ നിന്നും മത്സരിച്ചു വിജയിച്ച പ്രതിഭകള്‍ ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ തിലാവത്, ഹിഫദ്, ക്വിസ് കോംപറ്റീഷന്‍, ഖുര്‍ആന്‍ സെമിനാര്‍, രിഹാബുല്‍ ഖുര്‍ആന്‍ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കും.

മത്സര വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ആര്‍ എസ് സി, ഐ സി എഫ് ജി സി, നാഷനല്‍, സെന്‍ട്രല്‍ നേതാക്കള്‍ക്ക് പുറമെ അല്‍ ഐനിലെ സാമൂഹിക സാംസ്‌കാരിക പൊതു രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘം യോഗത്തില്‍ ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ അധ്യക്ഷത വഹിച്ചു. ബദറുദ്ധീന്‍ സഖാഫി ഉല്‍ഘാടനം ചെയ്തു അബ്ദുസമദ് സഖാഫി, നൗഫല്‍ കുളത്തൂര്‍, ഷമീര്‍ പി ടി, അഷ്‌കര്‍ വാണിയമ്പലം ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഇക്ബാല്‍ താമരശ്ശേരി സ്വാഗതവും മുഹമ്മദ് അലി തിരൂര്‍ നന്ദിയും പറഞ്ഞു.

