
ദുബൈ: കോഴിക്കോട് സ്വദേശിയായ യുവാവ് ദുബൈയില്‍ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂര്‍ നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് കൊല്ലപ്പെട്ടത്. അടുത്ത മുറിയില്‍ താമസിക്കുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ജസീലിന് കുത്തേല്‍ക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് വരികയായിരുന്ന ജസീല്‍ ഇരുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സമവായത്തിന് ശ്രമിക്കുകയായിരുന്നു. ജസീലിനെ കുത്തിയതും മലയാളിയാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ജസീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

