

ദോഹ: ബിസിനസ് ട്രാവലര്‍ മാസികയുടെ പ്രസാധകര്‍ സംഘടിപ്പിച്ച 2023ലെ ബിസിനസ് ട്രാവലര്‍ അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട്’ അവാര്‍ഡ് നേടി.

ലണ്ടനിലെ റോയല്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായും ദോഹയിലെ വിമാനത്താവളം അംഗീകരിക്കപ്പെട്ടു.

ബിസിനസ് ട്രാവലറില്‍ നിന്ന് ‘മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം’ എന്ന ബഹുമതി ലഭിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഈ അംഗീകാരം ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും യാത്രക്കാര്‍ക്ക് അവിസ്മരണീയമായ യാത്രാനുഭവം നല്‍കാനുള്ള സമര്‍പ്പണത്തിന് അടിവരയിടുകയും ചെയ്യുന്നുവെന്നും
നേട്ടത്തെ കുറിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
30 വര്‍ഷത്തിലേറെയായി ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഏറ്റവും പ്രമുഖമായ ഒന്നാണ് ബിസിനസ് ട്രാവലര്‍ അവാര്‍ഡുകള്‍. വിജയികളെ ബിസിനസ് ട്രാവലര്‍ വായനക്കാരാണ് വോട്ട് ചെയ്യുന്നത്. വ്യോമയാന, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി 200-ലധികം വ്യവസായ പ്രമുഖര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.
മികച്ച ഡൈനിംഗ് ഓപ്ഷനുകള്‍, ആര്‍ട്ട് കളക്ഷനുകള്‍, ആഡംബര ഷോപ്പിംഗ് ഓപ്ഷനുകള്‍, 180 ലധികം ലോകോത്തര റീട്ടെയില്‍, ഡൈനിംഗ് ഓപ്ഷനുകള്‍, അവാര്‍ഡ് ജേതാവായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ ക്യൂറേറ്റുചെയ്തിരിക്കുന്ന ഡൈനിംഗ് ഓപ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വൈവിധ്യമാര്‍ന്ന ജീവിതശൈലി ലക്ഷ്യസ്ഥാനമായാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

