പ്രവാസി വോട്ട് പ്രാബല്യത്തില്‍ വേണമായിരുന്നെന്ന് ചിന്തിക്കുന്നു

Web Desk
1 Min Read

ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സെക്രട്ടറി
ഇന്‍കാസ് ഇടുക്കി ഖത്തര്‍ അഡൈ്വസറി അംഗം

city exchange

പ്രവാസി വോട്ട് പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കില്‍ എന്റെ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ വോട്ട് ചെയ്യാമായിരുന്നല്ലോ എന്നു ചിന്തിക്കാറുണ്ട്. ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് എന്റെ ജീവനക്കാരില്‍ 25 പേരാണ് വോട്ടു ചെയ്യാനായി നാട്ടിലേക്ക് പോകുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസ് ജയിക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ അദ്ദേഹത്തിന് ലഭിക്കേണ്ട ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് എനിക്കറിയാം.

- Advertisement -
Ad image

പ്രവാസി വോട്ട് നടപ്പാക്കിയെങ്കില്‍ എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസിയിലോ അതുപോലെ സൗകര്യപ്രദമായ ഒരിടത്തോ ഒരുക്കുന്ന വോട്ടിംഗ് കേന്ദ്രത്തില്‍ പോയോ അതുമല്ലെങ്കില്‍ തങ്ങളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പോലും വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!