
മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഡാന്‍ഡിയ നൈറ്റ് സംഘടിപ്പിച്ചു.

പരമ്പരാഗത ഗുജറാത്തി ശൈലിയിലുള്ള വര്‍ണ്ണാഭമായ ഡാന്‍ഡിയ വസ്ത്രങ്ങള്‍ അണിഞ്ഞ് നൂറുകണക്കിന് വനിതകളാണ് ആഘോഷത്തില്‍ പങ്കാളികളായത്. ആഘോഷങ്ങളുടെ ഭാഗമായി വിനോദ പരിപാടികള്‍, ആകര്‍ഷകമായ ഗെയിമുകള്‍, ഫാഷന്‍ ഷോ, പരമ്പരാഗത ഡാന്‍ഡിയ- ഗര്‍ബ നൃത്തങ്ങള്‍ എന്നിവ അരങ്ങേറി.


പങ്കെടുത്തവര്‍ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മികച്ച രീതിയില്‍ ഡാന്‍ഡിയ നൃത്തം ചെയ്തവര്‍ക്കും ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചെത്തിയവര്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്ത്രീകളുടെ കൂട്ടായ്മയും പരസ്പര സൗഹൃദവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരല്‍ സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

