ഖത്തര്‍ പ്രധാനമന്ത്രിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ഫോണില്‍ സംസാരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഘ്ചിയുമായി ഫോണില്‍ സംസാരിച്ചു.

city exchange

ഉഭയകക്ഷി സഹകരണ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതുവായ ആശങ്കയുള്ള വിഷയങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

മേഖലയില്‍ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക സഹകരണത്തിനും സംഭാഷണത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനുള്ള അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!