ഹെംപല്‍ അച്ചീവര്‍ സര്‍ട്ടിഫിക്കറ്റ് ജെബി കെ ജോണിന് സമ്മാനിച്ചു

Web Desk
1 Min Read

ദോഹ: ഹെംപല്‍ സില്‍വര്‍ ടയര്‍ കാറ്റഗറി അച്ചീവര്‍ ഓഫ് 2024 സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ സ്വീകരിച്ചു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവിലെ ഹോട്ടല്‍ ഇന്റര്‍കോണ്ടിനന്റലാണ് ചടങ്ങ് നടന്നത്.

city exchange

ഹെംപല്‍ മിഡില്‍ ഈസ്റ്റ് ട്രേഡ് ഡയറക്ടര്‍ ജേക്കബ് കുരുവിള, ഒമാന്‍ ട്രേഡ് മാനേജര്‍ ഷിജു വര്‍ഗ്ഗീസ് എന്നിവരാണ് ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.

റീജിയണല്‍ ട്രേഡ് സപ്പോര്‍ട്ട് മാനേജര്‍ ഹരിപ്രസാദ് മാധവന്‍, ജിദ്ദ ട്രേഡ് മാനേജര്‍ മുഹമ്മദ് അബൗ ചാര്‍, കുവൈത്ത് ട്രേഡ് മാനേജര്‍ സോഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!