

ദോഹ: ആറ്റുകാല്‍ ഭഗവതിയെ സ്തുതിക്കുന്ന ‘കണ്ണകിയമ്മ’ എന്ന ഭക്തിഗാനം ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചു പുറത്തിറങ്ങുന്നു. ഖത്തറിലെ പ്രവാസി മലയാളി സുധീരന്‍ പ്രയാര്‍ രചിച്ചു സുനില്‍ നന്ദകുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ശ്രീക്കുട്ടി പ്രശാന്താണ് ആലപിച്ചത്. വേണു അഞ്ചല്‍ ഓര്‍ക്കസ്ട്രേഷനും കണ്ണന്‍ രവീസ് മിക്‌സിങും നിര്‍വ്വഹിച്ച ‘കാവേരിപൂമ്പട്ടണത്തില്‍’ എന്ന് തുടങ്ങുന്ന ഗാനം ചിലപ്പതികാരത്തിലെ കഥാ സന്ദര്‍ഭങ്ങളിലൂടെയും ആറ്റുകാല്‍ ക്ഷേത്ര ഐതീഹ്യഭാഗങ്ങളിലൂടെയും കടന്നു പോയി ദേവിയുടെ ഉഗ്രകോപത്തിനെയും സാന്ത്വന ഭാവത്തിനെയും വര്‍ണ്ണിച്ചിരിക്കുന്നു.

ചലച്ചിത്ര തിരക്കഥാകൃത്തും സഹ സംവിധായകനുമായ ബിനുകുമാറാണ് ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തത്. നീരജ് എം എസ് പ്രോജെക്ട് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. മനു ആണ് ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റിങും ഡി ഐയും ജ്യോതിഷ് കുമാറും കോറിയോഗ്രാഫി അമിത പി അജിത്തും നിര്‍വ്വഹിച്ചു. അശ്വിന്‍ മധുവും അഭിഷേഖ് കിച്ചുവും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍.

ഐശ്വര്യ എ നായര്‍, ആര്യ ജയന്‍, പൂര്‍ണ്ണശ്രീ എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഭക്തിഗാനം വെസ്റ്റേണ്‍ ഹില്‍സ് മീഡിയയാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചത്.
