

അവസരങ്ങളുടെ നാടാണ് ഖത്തര്‍. മികച്ച നേട്ടം കൊയ്യാന്‍ അവസരമുണ്ടെന്നു മാത്രമല്ല വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ പ്രതിസന്ധി നേരിടുന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച രാജ്യം അത് പ്രയോജനപ്പെടുത്താന്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.

ലോകത്തിലെ മികച്ച തൊഴില്‍ വിപണികളിലൊന്നായ ഖത്തര്‍ ഈ രംഗത്ത് അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ സംസ്‌കാരം പരിപോഷിക്കാന്‍ ഉതകുന്ന രീതിയിലാണ് ഒക്ടോബര്‍ 2021 മുതല്‍ നടപ്പാക്കുന്നതും 2022 ഒക്ടോബര്‍ 31ന് അവസാനിക്കുന്നതുമായ ഗ്രേസ് പീരിയേഡ് അവസരം ഒരുക്കിയിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് നാം അറിയേണ്ട മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വിവരങ്ങളാണ് ഇതോടൊപ്പമുള്ളത്.

ആമുഖം
പ്രവാസികള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം, താമസം, രാജ്യം വിടല്‍ എന്നിവ നിയന്ത്രിക്കുന്ന നിയമം നമ്പര്‍ 21/ 2015ന്റെ നിബന്ധനകള്‍ ലംഘിച്ച് രാജ്യത്ത് ജീവിക്കുന്ന പ്രവാസികളുടെ താമസം നിയമപരമാക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് ആഭ്യന്തര മന്ത്രാലയം 2021 ഒക്ടോബര്‍ 10ന് പ്രഖ്യാപിച്ചു.
ഗ്രേസ് പീരിയഡ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് അവരുടെ താമസം നിയമപരമാക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിനകത്തു നിന്നുകൊണ്ട് വിസ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം വിടാനും തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുമുള്ള എല്ലാ നിയമപരമായ സൗകര്യങ്ങളും ഗ്രേസ് പീരിയഡ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ചെയ്തുകൊടുക്കും.
ഗ്രേസ് പീരിയഡിന്റെ ആദ്യട്ടം 2021 ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു. പിന്നീട് മന്ത്രാലയം അത് 2022 മാര്‍ച്ച് 31 വരെ നീട്ടി. വ്യക്തികളായാലും കമ്പനികളായാലും നിയമലംഘകര്‍ നല്‍കേണ്ട പിഴയുടെ 50 ശതമാനം മന്ത്രാലയം ഇളവ് അനുവദിച്ചു. പൊതുമാപ്പ് എല്ലാവരും പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഈ എക്സ്റ്റന്‍ഷന്‍.

എന്താണ് പൊതുമാപ്പിന്റെ ലക്ഷ്യം
നിയമം നമ്പര്‍ 21/ 2015ന്റെ നിബന്ധനകള്‍ ലംഘിച്ച് രാജ്യത്ത് ജീവിക്കുന്ന പ്രവാസികളുടെ താമസം നിയമപരവും മാനുഷികവുമായ പരിഗണന നല്‍കി നിയമപരമാക്കുക.
എന്താണ് പൊതുമാപ്പിന്റെ പ്രത്യേകതകള്‍
- 1 നിയമാനുസൃതം സ്പോണ്‍സറെ മാറ്റാന്‍ അനുവദിക്കുകവഴി നിയമലംഘകര്‍ക്ക് സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള അവസരം.
- 2 രാജ്യം വിടാനാഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് നിയമനടപടികള്‍ നേരിടാതെ രാജ്യം വിടാനുള്ള അവസരം.
- 3 പിഴ തുകയില്‍ അമ്പത് ശതമാനം ഇളവ്.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകള്‍ നല്‍കുന്ന സേവനങ്ങള്‍ എന്തെല്ലാം
ഒരു സ്‌പോണ്‍സറില്‍ നിന്നും മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറി നിയമലംഘനം പരിഹരിക്കാന്‍ താഴെ നല്‍കിയ അഞ്ചു സര്‍വീസ് സെന്ററുകളില്‍ ഏതെങ്കിലും ഒന്ന് സന്ദര്‍ശിക്കുക:
- 1) ഉം സലാല്‍
- 2) ഉം സുനെയിം
- 3) മെസൈമീര്‍.
- 4) അല്‍ വക്ര
- 5) അല്‍ റയ്യാന്‍.
ഇപ്പോഴുള്ള സ്‌പോണ്‍സര്‍ക്കു കീഴില്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാനും റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കി ലഭിക്കാനും പുതിയത് ഇഷ്യൂ ചെയ്യാനും താഴെ നല്‍കിയ 12 സര്‍വീസ് സെന്ററുകളില്‍ ഏതെങ്കിലും ഒന്ന് സന്ദര്‍ശിക്കുക:
- 1. അല്‍ ഷമാല്‍
- 2.അല്‍ ഖോര്‍
- 3. അല്‍ ദാഈന്‍
- 4. ഉം സലാല്‍
- 5. പേള്‍ ഖത്തര്‍
- 6. ഉനൈസ
- 7. സൂഖ് വാഖിഫ്
- 8. റയ്യാന്‍
- 9.ഉം സുനെയിം
- 10.ശഹാനിയ
- 11.മെസൈമീര്‍
- 12. അല്‍ വഖ്‌റ.

വിസ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ ആര്‍ക്കെല്ലാം സര്‍വീസ് സെന്ററുകളെ സമീപിക്കാനാകും
- 1 റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞു 90 ദിവസം പിന്നിട്ട് മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍.
- 2 മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്കപ്പെട്ടവര്‍.
- 3 വര്‍ക്ക് വിസയില്‍ രാജ്യത്ത് പ്രവേശിച്ചു മൂന്ന് മാസം കഴിഞ്ഞിട്ടും വിസയടിക്കാത്ത, രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍.
- 4 ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ, രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍.

പ്രധാനപ്പെട്ട ചില കാര്യങ്ങള്‍:
- 1 പൊതുമാപ്പ് പ്രഖ്യാപിച്ച ഒക്ടോബര്‍ 10, 2021ന് ശേഷം നിയമ ലംഘനം നടത്തിയ അല്ലെങ്കില്‍ ഒളിച്ചോടിയതായി പരാതി നേരിടുന്ന വ്യക്തികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതല്ല.
- 2 വര്‍ക്ക് വിസയുള്ളവര്‍ അവരുടെ സ്റ്റാറ്റസ് നിയമപരമാക്കാന്‍ പുതിയ സ്‌പോണ്‍സറിലേക്ക് മാറാന്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
ആഭ്യന്തര മന്ത്രാലയം സര്‍വിസ് സെന്ററുകളിലെ പ്രവര്‍ത്തന രീതി എങ്ങിനെയാണ്
- സ്റ്റെപ് 1: ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റില്‍ (moi.gov.qa) അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ അപേക്ഷാ ഫോറം നിയമ ലംഘകന്‍ പൂരിപ്പിച്ചതിന് ശേഷം ഏതെങ്കിലും സര്‍വീസ് സെന്ററില്‍ നല്‍കുന്നു.
- സ്റ്റെപ് 2: സര്‍വീസ് സെന്ററിലുള്ള ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിച്ച് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് അപേക്ഷ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ലേബര്‍ ഡിപ്പാര്‍ട്‌മെന്റിന് കൈമാറുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച അപേക്ഷകളില്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് അഞ്ചു പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുന്നു.
- സ്റ്റെപ്പ് 3: അനുമതി ലഭിച്ചതായുള്ള സന്ദേശം അപേക്ഷകന് എസ് എം എസ്സായി ലഭിക്കുന്നു. പിഴ സംഖ്യയുടെ 50 ശതമാനവും പുതിയ ഐ ഡി കാര്‍ഡിനുള്ള ഫീസും അടച്ചതിന് ശേഷം പുതിയ ഐ ഡി കാര്‍ഡ് അദ്ദേഹത്തിന് സര്‍വീസ് സെന്ററില്‍ നിന്നും ലഭിക്കും.
അപേക്ഷ നല്‍കാന്‍ ആവശ്യമായ രേഖകള്‍ എന്തെല്ലാം
- 1 അപേക്ഷ നല്‍കാന്‍ അതാത് പരാതികള്‍ക്കനുസൃതമായ ഫോറം പൂരിപ്പിക്കുക.
- 2 പുതിയ സ്പോണ്‍സറുടെ കമ്പനിയുടെ രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ (Establishment Card) കോപ്പി സമര്‍പ്പിക്കുക.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍:
- താമസം നിയമപരമാക്കാന്‍ അപേക്ഷ നല്‍കുന്നതിന്റെ മുമ്പ്, ജോലി മാറാന്‍ ആഗ്രഹിക്കുന്ന കമ്പനിയുടെ നിയമ സാധുത പരിശോധിച്ച് ഉറപ്പു വരുത്തുക.
- മുമ്പ് നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ട കമ്പനിയാണെങ്കില്‍ അതേ കമ്പനിയിലേക്ക് മാറാന്‍ വീണ്ടും അപേക്ഷ നല്‍കാതിരിക്കുക.
- അപേക്ഷാ ഫോറത്തില്‍ നിങ്ങള്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക. കാരണം പിന്നീടുള്ള ആശയവിനിമയം ഈ മൊബൈല്‍ നമ്പറിലൂടെയായിരിക്കും.
- അപേക്ഷ നല്‍കി രണ്ടാഴ്ചക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍, അതിന്റെ കാരണം അന്വേഷിക്കാന്‍ സര്‍വീസ് സെന്റര്‍ നേരിട്ട് സന്ദര്‍ശിക്കുക.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റ് നല്‍കുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്
സ്വമേധയാ ഖത്തര്‍ വിടാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് മനുഷ്യത്വപരമായി രാജ്യം വിടാന്‍ സാധിക്കുന്നുവെന്ന് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റ് ഉറപ്പുവരുത്തും. മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ഖത്തര്‍ നല്‍കുന്ന പ്രാധാന്യം പ്രതിഫലിക്കുന്നതാണ് ഈ സമീപനം. ഉത്തരവാദിത്വം ഏല്‍ക്കാതെ, പിഴകളില്‍ ഇളവ് നല്‍കിയും പിന്നീട് യാതൊരു ബാധ്യതയും ഇല്ലാതെയാണ് നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള അവസരമൊരുക്കുന്നത്. അതോടൊപ്പം, വളരെ വേഗത്തിലും സുഗമമായും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.
പൊതുമാപ്പ് കാലയളവില്‍ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റിന്റെ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ആരെല്ലാമാണ്
- വര്‍ക്ക് വിസയില്‍ ഖത്തറില്‍ വന്ന് വിസ അടിക്കുകയോ അല്ലെങ്കില്‍ പുതുക്കുകയോ ചെയ്യാതെ 90 ദിവസം പിന്നിട്ട് നിയമവിരുദ്ധമായി താമസിക്കുന്നവര്‍. പക്ഷെ ഇവര്‍ക്കെതിരെ ഒളിച്ചോടിയതായുള്ള പരാതി നല്കിയിരിക്കാന്‍ പാടില്ല.
- വര്‍ക്ക് വിസയില്‍ ഖത്തറില്‍ വന്ന് നിയമവിരുദ്ധമായി താമസിക്കുന്നവര്‍. ഇവര്‍ക്കെതിരെ സ്‌പോണ്‍സര്‍ ഒളിച്ചോടിയതായി പരാതി നല്‍കിയിട്ടുണ്ടെങ്കിലും പരാതി നല്‍കിയിട്ട് 30 ദിവസം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അവര്‍ക്കും ആനുകൂല്യം പ്രയോജനപ്പെടുത്താം.
സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റ് ഈ രണ്ട് വിഭാഗം നിയമലംഘകരെ എങ്ങിനെ കൈകാര്യം ചെയ്യും
ഈ രണ്ട് വിഭാഗം നിയമലംഘകരെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റ് എല്ലാ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കി അവര്‍ക്ക് രാജ്യം വിടാനുള്ള അവസരമൊരുക്കുന്നു. മറ്റൊരു വിസയില്‍ ഇവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാവുന്നതാണ്.
താഴെപ്പറയുന്ന മൂന്ന് വിഭാഗം നിയമലംഘകരെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റ് എങ്ങിനെ കൈകാര്യം ചെയ്യും
- താമസ കാലാവധി കഴിഞ്ഞ, വിസ പുതുക്കാത്ത ഫാമിലി റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരും സന്ദര്‍ശകരും.
- ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ, പരാതി നല്‍കിയിട്ട് 30 ദിവസം കഴിഞ്ഞ നിയമലംഘകര്‍.
- റെസിഡന്‍സ് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തു 90 ദിവസം കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍.
ഈ മൂന്ന് വിഭാഗം നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള അവസരം സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റ് ഒരുക്കിക്കൊടുക്കും. മന്ത്രാലയം നിശ്ചയിക്കുന്ന മധ്യസ്ഥ തുക (റീകണ്‍സിലിയേഷന്‍ എമൗണ്ട്) നല്‍കിയാല്‍ ഇവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാം.
പ്രത്യേക ശ്രദ്ധക്ക്:
എല്ലാ കേസുകളിലും 18 വയസ്സിന് താഴെയുള്ളവരെ നാട് കടത്തിയാല്‍ അവര്‍ക്ക് ഖത്തറിലേക്കു തിരിച്ചുവരുന്നതിന് നിരോധനം ഉണ്ടായിരിക്കില്ല. അവര്‍ക്കെതിരെ എന്ത് നിയമലംഘനം രേഖപ്പെടുത്തിയാലും ഇത് ബാധകമാണ്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല.
എന്താണ് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തന രീതി
- സ്റ്റെപ്പ് 1: തന്റെ പാസ്സ്‌പോര്‍ട്ടും ഓപ്പണ്‍ ട്രാവല്‍ ടിക്കറ്റുമായി നിയമലംഘകന്‍ സെര്‍ച്ച് ആന്‍ഡ് ഫോള്‌ലോ അപ്പ് ഡിപ്പാര്‍ട്‌മെന്റിന്റെ റിസപ്ഷന്‍ ഹാളില്‍ എത്തുന്നു.
- സ്റ്റെപ്പ് 2: സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഉദ്യോഗസ്ഥര്‍ കേസ് പരിശോധിച്ച് എല്ലാം ശരിയാണെങ്കില്‍ ട്രാവല്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നു. ഒരു സാധാരണ യാത്രക്കാരനായി അപേക്ഷകന്‍ ടിക്കറ്റില്‍ നല്‍കിയ തിയ്യതിയില്‍ രാജ്യം വിടണം. എന്തെങ്കിലും കാരണവശാല്‍ ആ തിയ്യതിയില്‍ അദ്ദേഹത്തിന് രാജ്യം വിടാന്‍ സാധിച്ചില്ലെങ്കില്‍ ഡിപ്പാര്‍ട്‌മെന്റ് ഒരു പുതിയ ട്രാവല്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യും.

ആഭ്യന്തര മന്ത്രാലയത്തിലെ സര്‍വിസ് സെന്ററിലും സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കും ഇവയുടെ പ്രവര്‍ത്തന സമയം എപ്പോഴാണ്
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വെറും മൂന്ന് മിനിറ്റ് മാത്രമാണ് എടുക്കുന്നത്. രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളും അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം:
ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ.
പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍:
നിയമപരമായ നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് വിസമ്മതിച്ചത് മൂലം, തങ്ങള്‍ക്ക് നല്‍കിയ സമയത്തിനുള്ളില്‍ സ്‌പോണ്‍സറിനെ മാറ്റാന്‍ സാധിക്കാതെ താമസം നിയമപരമാക്കാന്‍ സാധിക്കാത്തവര്‍, ഉടന്‍ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപ്പെടണം. അവര്‍ക്ക് രാജ്യത്ത് തുടരാനുള്ള അവകാശം അവസാനിച്ചത് കൊണ്ട് ഇപ്പോള്‍ നല്‍കിയ ഗ്രേസ് കാലാവധിക്കുള്ളില്‍ ആനുകൂല്യം പ്രയോജനപ്പെടുത്തി, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിടണം. ഇങ്ങിനെ ചെയ്യുന്നവര്‍ക്ക് നിയമാനുസൃതം അവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാവുന്നതാണ്.
ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്:
- ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്തുന്നത് അവസാന ആഴ്ച വരെ നീട്ടരുത്. അങ്ങിനെ താമസിപ്പിച്ചാല്‍, അവരറിയാതെ അവര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, അവര്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് രാജ്യം വിടാന്‍ സാധിക്കാതെ വന്നേക്കാം.
- ഖത്തറില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ ട്രാവല്‍ നിയമങ്ങളും മുന്‍കരുതലുകളും പാലിക്കുക. ഈ രാജ്യങ്ങളിലെ വാക്‌സിനേഷന്‍- ക്വാറന്റൈന്‍ നിയമങ്ങള്‍ സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

