Featured
പാരീസ് ഒളിംപിക്‌സ്; വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
പാരീസ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കല മെഡല്‍. 2024 പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്കു വേണ്ടി മനു ഭാക്കറാണ് ആദ്യ മെഡല്‍ നേടിയത്.
വെങ്കലം നേടിയതോടെ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ കൂടിയായി ഭാക്കര്‍.
മനു ഭാക്കര്‍ 580 പോയിന്റുമായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച അഞ്ചാമത് മെഡലാണിത്.
22കാരിയായ മനു ഭാക്കര്‍ ഹരിയാനയിലെ ഝജ്ജര്‍ സ്വദേശിയാണ്. 221.7 സ്‌കോറോടെയാണ് വെങ്കലം നേടിയത്. കൊറിയയുടെ കിം യെജി 241.3 സ്‌കോറുമായി വെള്ളിയും 243.2 എന്ന ഗെയിംസ് റെക്കോര്‍ഡോടെ കൊറിയയില്‍ നിന്നുതന്നെയുള്ള ജിന്‍ യെ ഓ സ്വര്‍ണവും നേടി.