
ദോഹ: സൈനിക, സാങ്കേതിക ശാസ്ത്ര മേഖലകളിലെ പഠനത്തിനായുള്ള തമീം ബിന്‍ ഹമദ് സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ നിയമിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി തീരുമാനം നമ്പര്‍ 37/2026 പുറപ്പെടുവിച്ചു.

ഖത്തര്‍ സായുധസേനാ കമാന്‍ഡര്‍ ഇന്‍ ചീഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനായിരിക്കും. പ്രതിരോധകാര്യ സഹമന്ത്രിയാണ് വൈസ് ചെയര്‍മാന്‍.

ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസമന്ത്രി, ഗതാഗതമന്ത്രി, സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി, സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായിരിക്കും.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി പ്രസിഡന്റ്, ഖത്തര്‍ സര്‍വകലാശാല പ്രസിഡന്റ്, ഡോ. മറിയം അലി സുല്‍ത്താന്‍ അല്‍ മഅദീദ്, ശൈഖ ഡോ. ദീന ബിന്‍ത് അഹ്മദ് ബിന്‍ സൈഫ് അല്‍ താനി എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.
പ്രസക്തമായ മേഖലകളില്‍ ആവശ്യമായ കഴിവും വൈദഗ്ധ്യവുമുള്ള അധിക അംഗങ്ങളെ നിയമിക്കാന്‍ ബോര്‍ഡ് ചെയര്‍മാന് തീരുമാനത്തിലൂടെ അധികാരം നല്‍കി.
തീരുമാനം പുറപ്പെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

