പ്രവാസി ലീഗ് ‘സൈകതം 2’എറണാകുളം ജില്ലാ പ്രവര്‍ത്തക സംഗമം നടത്തി

Web Desk
1 Min Read

കൊച്ചി: പ്രവാസി ലീഗ് ‘സൈകതം 2’എറണാകുളം ജില്ലാ പ്രവര്‍ത്തക സംഗമം എറണാകുളം ജില്ലാ ലീഗ് ഹൗസില്‍ നടത്തി. പ്രവാസി ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് സി കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

city exchange

വിവിധ പ്രവാസി വിഷയങ്ങളെ കുറിച്ച് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി ആമുഖ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ല ജനറല്‍ സെക്രട്ടറി പി കെ മൂസ്സ സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ കെ അലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി അഷ്റഫ് മൂപ്പന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എ സലീം, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ജാഫര്‍, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ കൊടികുത്തുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രവാസി ലീഗ് ജില്ല ഭാരവാഹികളായ വി കെ സുബൈര്‍, പി പി ബഷീര്‍, ഹുസൈന്‍ തൃക്കാക്കര, അന്‍വര്‍ കൈതാരം, തൃക്കാക്കര മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിം കുട്ടി, സൗദി കിഴക്കന്‍ പ്രവിശ്യ കെ എം സി സി മുന്‍ സെക്രട്ടറി സിറാജ് ആലുവ, നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ ഒ കെ അലിയാര്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!