സുവര്‍ണ ജൂബിലി നിറവില്‍ യു എ ഇ

Web Desk
1 Min Read
The UAE flags at the Abu Dhabi City Municipality.

The UAE flags at the Abu Dhabi City Municipality.

ദുബൈ: യു എ ഇയുടെ അന്‍പതാം ദേശീയ ദിനം ഇന്ന്. ഔദ്യോഗിക പരിപാടികള്‍ ഹട്ടയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന അതിമനോഹരമായ തിയേറ്ററിക്കല്‍ ഷോയാണ് ദേശീയ ദിനാഘോഷത്തിന്റെ ഏറ്റവും ആകര്‍ഷണം. പ്രകൃതിദത്ത പ്രദേശത്ത് ഒരുക്കുന്ന പരിപാടി പൊതുജനങ്ങള്‍ക്ക് ദേശീയദിന വെബ്‌സൈറ്റിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും വീക്ഷിക്കാനാവും. ദേശീയദിന പരിപാടികള്‍ ഡിസംബര്‍ നാല് മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വീക്ഷിക്കാനാവും.

city exchange

രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള സാംസ്‌ക്കാരികവും ഐക്യവും ഒത്തുചേരുന്നതായിരിക്കും ദേശീയദിന പരിപാടികളെന്ന് ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!