

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2021ല്‍ 41.37 ശതമാനം യാത്രക്കാരുടെ വര്‍ധനവ്. 2020 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇത്രയും യാത്രക്കാര്‍ കൂടിയത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് പ്രകാരം കാര്‍ഗോ കൈമാറ്റത്തില്‍ 20.71 ശതമാനം വര്‍ധനവാണ് 2021ല്‍ രേഖപ്പെടുത്തിയത്. ആറ് പുതിയ കാര്‍ഗോ കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 2,589,283 ടണ്‍ കാര്‍ഗോയാണ് ഹമദ് വഴി കൈകാര്യം ചെയ്തത്.

വിമാനങ്ങളുടെ നീക്കങ്ങളിലും 28.12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആകെ 169,909 ടേക്ക് ഓഫുകളും ലാന്റിംഗുകളും വിമാനത്താവളത്തില്‍ നടന്നു.

