

ദോഹ: മിഠായികള്‍ക്കിടയില്‍ മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ നടത്തിയ ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗം തകര്‍ത്തു. നിരോധിത ഗുളികകള്‍ മിഠായികള്‍ അടങ്ങിയ ഷിപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോകളില്‍ ഗുളികകള്‍ അതിന്റെ ബോക്സ്ഡ് പാക്കേജിംഗില്‍ മിഠായികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.


പരിശോധനയില്‍ 453 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തി.
പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കള്ളക്കടത്ത് അധികാരികള്‍ക്ക് കൈമാറിയതായും ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

അടുത്തിടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അധികൃതര്‍ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 7000 മയക്കുമരുന്ന് ലിറിക്ക ഗുളികകള്‍ കണ്ടെത്തിയിരുന്നു.

