

ദോഹ: സന്ദര്‍ശക വിസയില്‍ മകളെ കാണാനെത്തിയ കുവൈത്ത് മുന്‍ പ്രവാസി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് പലാക്കില്‍ മാളിയേക്കല്‍ ഉസ്മാന്‍ കോയ (64) ആണ് മരിച്ചത്. ഭാര്യ: കാളിയാരകം കുഞ്ഞിബി (കുഞ്ഞു). മകള്‍: മറിയം. മരുമകന്‍: നിഷാന്‍ ഉസ്മാന്‍ സ്രാങ്കിന്റകം.

പിതാവ്: ചെറിയ അറക്കല്‍ അബ്ദുല്ലക്കോയ. മാതാവ്: പലാക്കില്‍ മാളിയേക്കല്‍ മറിയംബി. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, മൂസക്കോയ, ഇമ്പിച്ചാമിനബി, പരേതയായ കുഞ്ഞിബി. ഖബറടക്കം ഖത്തറില്‍ നടക്കും.
