Connect with us

Featured

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Published

on


ദോഹ: ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ടിന് ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിന്‍കര്‍ ഷന്‍ക്പാല്‍ ഉദ്ഘാടം ചെയ്തു.

ലോകകപ്പ് കാലത്ത് ഇന്തോ- അറബ് ബന്ധം ശക്തമാക്കാന്‍ ഈ ഉദ്യമത്തിലൂടെ ഇന്ത്യന്‍ കമ്മ്യൂണിക്ക് സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിനെയും (ഐ സി സി) കത്താറ ഡിപ്ലോമസിയെയും ഒപ്പം മറ്റു സാമൂഹ്യ സാംസ്‌കാരിക സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി ഇത്തരമൊരു വലിയ പദ്ധതി സാധൂകരിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഇന്ത്യക്കാരുടെ യശസ്സുയര്‍ത്തുന്ന ഇത്തരം ക്രിയാത്മകമായ പദ്ധതികള്‍ കൊണ്ടുവരാന്‍ നമ്മുടെ സംഘടനകള്‍ക്ക് ഇനിയും സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇന്ത്യന്‍ എംബസി, ഐ സി സി, ഐ സി ബി എഫ് ഭാരവാഹികളെയും കൂടാതെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രമുഖ കാര്‍ട്ടൂണിസ്റ്റും നിരവധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമായ എം ദിലീഫ് ആണ് പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുള്ള ബൂട്ട് നിര്‍മ്മിച്ചിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലോകകപ്പ് സമയത്ത് കത്താറ കള്‍ച്ചറല്‍ വില്ലേജ്, ലാ സിഗാലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനായി വെച്ചിരുന്നു. ഉദ്ഘാടന ദിനം മുതല്‍ നടന്നുവന്ന വിവിധങ്ങളായ സാംസ്‌കാരിക ആഘോഷ പരിപാടികളില്‍ പങ്കാളികളാവുകയും പ്രായോജകരാവുകയും ചെയ്ത സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്.

കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി), ഐമാക്‌സ് ഗോള്‍ഡ്- ഇന്ത്യ, റിയാദ മെഡിക്കല്‍ സെന്റര്‍, ലാ സിഗാലെ ഹോട്ടല്‍, റേഡിയോ സുനോ, എന്‍ ബി കെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഫൈവ് പോയിന്റ് എന്നിവര്‍ക്കായുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ക്ലബ്ബ്, ബ്രാഡ്‌ഫോര്‍ഡ് ലേര്‍ണിംഗ് ഗ്ലോബല്‍- യു എ ഇ, ക്യൂ ഐ ഐ സി, എം ജി എം, ഖത്തര്‍ മഞ്ഞപ്പട, ഫോക്കസ് ലേഡീസ്, ഇന്‍സൈറ്റ് ഖത്തര്‍, ഇന്ത്യന്‍ വുമന്‍സ് അസോസിയേഷന്‍, കര്‍ണാടക സംഘ ഖത്തര്‍, പാലക്കാടന്‍ നാട്ടരങ്ങ് ഖത്തര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, രാജസ്ഥാന്‍ പരിവാര്‍ ഖത്തര്‍, കേരള വുമന്‍സ് ഇനിഷ്യേറ്റീവ് ഖത്തര്‍, ഖത്തര്‍ തമിള്‍ മഗളിയാര്‍ മറ്റും, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ചാലിയാര്‍ ദോഹ തുടങ്ങിയവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഒ ഒ അമീര്‍ ഷാജി സ്വാഗതവും സി എഫ് ഒ സഫീറുസ്സലാം നന്ദിയും പറഞ്ഞ പരിപാടിയില്‍ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ടിന്റെ നിര്‍മ്മാണവും ചരിത്ര നിമിഷങ്ങളും അടങ്ങിയ വീഡിയോ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.


error: Content is protected !!