കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; രാകേഷ് പ്രസിഡന്റ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

Web Desk
1 Min Read

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊച്ചി അബാദ് പ്ലാസയിലാണ് ജനറല്‍ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നത്.

city exchange

പുതിയ ഭാരവാഹികളായി ബി രാകേഷ് പ്രസിഡന്റായും ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറിയായും മഹാ സുബൈര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

സന്ദീപ് സേനന്‍, സോഫിയ പോള്‍ (വൈസ് പ്രസിഡന്റ്), ആല്‍വിന്‍ ആന്റണി, ഹംസ എം എം (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വൈശാഖ് സുബ്രഹ്മണ്യം, ജി സുരേഷ് കുമാര്‍, കൃഷ്ണകുമാര്‍ എന്‍, ഷേര്‍ഗ സന്ദീപ്, ഔസേപ്പച്ചന്‍, സന്തോഷ് പവിത്രം, ഫിലിപ്പ് എം സി, രമേഷ് കുമാര്‍ കെ ജി, സിയാദ് കോക്കര്‍, സുബ്രഹ്മണ്യം എസ് എസ് ടി, ഏബ്രാഹം മാത്യു, മുകേഷ് ആര്‍ മേത്ത, തോമസ്സ് മാത്യു, ജോബി ജോര്‍ജ്ജ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!