സഫാരി ഡേറ്റ്‌സ് ഫെസ്റ്റിന് തുടക്കമായി

Web Desk
1 Min Read

ദോഹ: സഫാരി ഡേറ്റ്‌സ് ഫെസ്റ്റിന് തുടക്കമായി. ഓഗസ്റ്റ് ആറ് മുതല്‍ ദോഹയിലെ സഫാരി ഔട് ലെറ്റുകളില്‍ ആരംഭിച്ച ഡേറ്റ്‌സ് ഫെസ്റ്റിലൂടെ വ്യത്യസ്ത വൈവിധ്യങ്ങളോടുകൂടി മധുരം കിനിയുന്ന നാല്‍പ്പതില്‍ പരം ഈന്തപ്പഴം ഇനങ്ങളാണ് സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

city exchange

ഖത്തര്‍ പ്രാദേശിക ഈന്തപ്പഴങ്ങളായ ഖെനൈസി, ഷിഷി, ബര്‍ഹി, ഖലാസ് തുടങ്ങിയവയും വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത അജ്വ, സഫാവി, ഖുദ്രി, സാഗായി, മാബ്‌റൂം, മെഡ്ജോല്‍, മറിയം, സുക്കാരി, ടുണീഷ്യന്‍ ഈന്തപ്പഴം തുടങ്ങിയവയും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയവയില്‍ പെടുന്നു.

കൂടാതെ സഗായി ഡേറ്റ്‌സ് ക്യാഷ്യൂ നട്സ് വിത്ത് ഹണി, വാഫിയ ഡാര്‍ക്ക് ചോക്കോ ഡേറ്റ്‌സ് പൗച്, നാബില്‍ മാമോല്‍ ഡേറ്റ്‌സ് ഫില്ല്ഡ് കുക്കീസ്, അല്‍ സമറിയാഹ് ഡേറ്റ്‌സ് സിറപ്പ്, മില്‍ക്ക് ചോക്കോ ഡേറ്റ്‌സ്, ജനപ്രിയം ഡേറ്റ്‌സ് പിക്കള്‍ തുടങ്ങിയവ ഗ്രോസറി വിഭാഗത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

- Advertisement -
Ad image

കൂടാതെ ഡേറ്റ്‌സ് ഫെസ്റ്റിനോട് അനുബന്ധിച്ച് സഫാരി ബേക്കറി ആന്‍ ഹോട്ട്ഫുഡ് വിഭാഗത്തിലും നിരവധി വിഭവങ്ങള്‍ക്കൊപ്പം ഡേറ്റ്‌സ് ആന്‍ഡ് അവില്‍ പായസം തുടങ്ങിയ വൈവിധ്യമാര്‍ന്ന പായസങ്ങളം ഡേറ്റ്‌സ് ആന്‍ഡ് ഹണി കേക്ക്, ഡേറ്റ്‌സ് ആന്‍ഡ് നട്സ് ഡെസ്സേര്‍ട്, ഡേറ്റ്‌സ് ടാര്‍ട്, ഡേറ്റ്‌സ് ആന്‍ഡ് ബീറ്റ്‌റൂട്ട് ടീ കേക്ക്, ഡേറ്റ്‌സ് ആന്‍ഡ് വാല്‍നട്ട് തുടങ്ങിയ കേക്ക് ഇനങ്ങളും സഫാരി ഔട്ട് ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.

ഒപ്പം തന്നെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!