കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ ഇരിപ്പിടങ്ങള്‍ സമ്മാനിച്ചു

Web Desk
1 Min Read

ആലുവ: പുതിയ കെ എസ് ആര്‍ ടി സി ബസ് സ്്‌റ്റേഷനില്‍ യാത്രക്കാരുടെ ഉപയോഗത്തിനായി വെയ്റ്റിംഗ് ഏരിയയില്‍ സജ്ജമാക്കിയ 129 ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം സ്‌പോണ്‍സര്‍ ചെയ്ത അര്‍ജ്ജുന നാച്യുറല്‍ എം ഡി കുഞ്ഞച്ചന്‍ നിര്‍വഹിച്ചു.

city exchange

കൈവരികളോടുകൂടിയ മൂന്ന് സീറ്റ് വീതമുള്ള 43 സ്റ്റെയിന്‍ലസ്സ്റ്റീല്‍ പെര്‍ഫോറേറ്റഡ് ഷീറ്റും സ്റ്റീല്‍പൈപ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ദീര്‍ഘകാലം ഈടുനില്‍ക്കുന്ന തുരുമ്പെടുക്കാത്ത കസേരകളാണ് ലഭ്യമാക്കിയത്. 11 ലക്ഷം രൂപയാണ് കസേരകളുടെ
നിര്‍മ്മാണ ചിലവ്.

യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അന്‍വര്‍ സാദത്ത് എം എല്‍ എയാണ് ഇരിപ്പിടങ്ങള്‍ക്കായി സ്‌പോണ്‍സറെ കണ്ടെത്തി പദ്ധതി നടപ്പിലാക്കിയത്.

പുതിയ ബസ് സ്റ്റേഷനില്‍ യാത്രകര്‍ക്കായി ചിങ്ങം ഒന്നാം തിയ്യതി ഇരിപ്പിടങ്ങള്‍ തയ്യാറാക്കി നല്‍കുമെന്ന തന്റെ വാഗ്ദാനം നടപ്പാക്കി യാത്രക്കാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അവസാനമുണ്ടാക്കുവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇരിപ്പിടങ്ങള്‍ സജ്ജമാക്കിനല്‍കിയ സ്‌പോണ്‍സര്‍ അര്‍ജ്ജുന നാച്വറല്‍ എം ഡി കുഞ്ഞച്ചനോടുള്ള നന്ദിയും എം എല്‍ എ അറിയിച്ചു.

- Advertisement -
Ad image

മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, വാര്‍ഡ് കൗണ്‍സിലര്‍ പി പി ജയിംസ്, എ ടി ഒ പി എന്‍ സുനില്‍കുമാര്‍, എ ഇ അസീം, യൂണിയന്‍ പ്രതിനിധികളായ അനില്‍കുമാര്‍ ടി വി, പ്രദീപ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!