

കൊച്ചി: വളരാന്‍ വേണ്ടിയാണ് വളര്ച്ചയുണ്ടാകേണ്ടെതെന്നും നശിപ്പിക്കാന്‍ വേണ്ടിയാകരുതെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര കോര്പ്പറേറ്റ്കാര്യാ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കൊച്ചി ചാപ്റ്റര്‍ കെട്ടിടം കലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സൗഹൃദ വികസനങ്ങള്‍ മാത്രമാണ് നിലനില്ക്കുക. വികസനത്തോടൊപ്പം അച്ചടക്കവും പാലിക്കുന്നതിലൂടെ പ്രതീക്ഷിക്കാത്ത മാറ്റങ്ങളായിരിക്കും ലഭിക്കുകെയെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഇപ്പോഴും ഭരത് ചന്ദ്രനായി കാണാനാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും എന്നാല്‍ തന്റെ എതിരാളികള്‍ അത് ഭയക്കുകയാണെന്നും തന്റെ പ്രശസ്തമായ സിനിമാ സംഭാഷണം ആവര്‍ത്തിച്ച് സുരേഷ് ഗോപി പറഞ്ഞു.
കലൂര്‍ റെന ഇവന്റ് ഹബ്ബില്‍ നടന്ന
ചടങ്ങില്‍ ഐ സി എസ് ഐ പ്രസിഡന്റ് വി.നരസിംഹന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശിഷ് മോഹന്‍, വൈസ് പ്രസിഡന്റ് ധനഞ്ജയ് ശുക്ള, ദ്വാരകനാഥ്, മധുസൂദനന്, കൊച്ചി ചാപ്റ്റര്‍ ചെയര്മാന് നിഖില്‍ ജോര്‍ജ് പിന്റോ, നാഗേന്ദ്ര റാവു, വെങ്കിട്ടരമണ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ കെട്ടിടം വന്നതോടെ കമ്പനി സെക്രട്ടറിഷിപ്പ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഈ കോഴ്സില്‍ റഗുലര്‍ ക്ലാസ് ലഭ്യമാകും. റഗുലര്‍ ക്ലാസുകള്‍ക്ക് എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്ക് നൂറു സീറ്റും കോഴ്സിന്റെ ഫൈനല്‍ ലെവലിലേക്ക് 20 സീറ്റും ഉണ്ടാകും. ആധുനിക സംവിധാനങ്ങളോടെ ഡിജിറ്റല്‍ ലൈബ്രറിയും വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ക്ക് സൗജന്യ വൈഫൈ സൗകര്യവും ലഭ്യമാണ്. 21 മാസം നീളുന്ന നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പിനു കൊച്ചി ചാപ്റ്റര്‍ ഓഫീസും തന്നെ പഠിതാക്കളുടെ ആഗ്രഹ പ്രകാരം ഇന്ത്യയിലെ ഏത് സംസ്ഥാനത്തും ട്രെയിനിംഗ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അതിന് ഐ സി എസ് ഐ നിശ്ചയിച്ചിട്ടുള്ള സ്റ്റൈഫന്റും ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന സമ്പ്രദായം ഐ സി എസ് ഐ നടപ്പിലാക്കിയിട്ടുണ്ട്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഐസിഎസ്ഐയുടെ എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പ്ലസ് ടു പാസായവര്‍ക്ക് സി എസ് ഇ ഇ ടി എന്ന എന്‍ട്രന്‍സ് വഴിയും പ്രവേശനം നേടാം. കൊച്ചി ചാപ്റ്ററില്‍ 120 സീറ്റുകളാണുള്ളത്.

