രക്തദാന ക്യാമ്പ് നടത്തി

Web Desk
1 Min Read

നെടുമ്പാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തോട് അനുബന്ധിച്ച് ബി ജെ പി നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി യുവമോര്‍ച്ച നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ മെഗാ രക്തദാന ക്യാമ്പ് ആലുവ ഐ എം എയില്‍ നടത്തി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേഷ് ഉദ്ഘാടനം ചെയ്തു.

city exchange

യുവമോര്‍ച്ച നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് സുധീഷ് ചൊവ്വര അധ്യക്ഷത വഹിച്ചു. രൂപേഷ് പൊയ്യാട്ട് മുഖ്യ പ്രഭാഷണം നടത്തി. അതുല്‍, അച്യുത് സതീഷ്, സരിത ഹരി, വി പി ഷാജി, ജിനു വിശ്വംഭരന്‍, വിനോദ് കണ്ണിക്കര, അനില്‍കുമാര്‍, അഭിലാഷ് മുരളിധരന്‍, ദീപ രാജീവ് തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!