ബംഗാള്‍ ബി ജെ പിയില്‍ നിന്നുള്ള ഒഴിഞ്ഞുപോക്ക് തുടരുന്നു

Web Desk
1 Min Read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കടുത്ത പ്രതിസന്ധി നേരിട്ട് ബി ജെ പി. പാര്‍ട്ടി വിട്ട് പുറത്തു പോവുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ബി ജെ പി റായ്ഗഞ്ച് എം എല്‍ എ കൃഷ്ണ കല്ല്യാണി വെള്ളിയാഴ്ച പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ബംഗാളില്‍ തിരികെ എത്തിയതിന് ശേഷമായിരുന്നു പാര്‍ട്ടി വിട്ടത്.

city exchange

റായ്ഗഞ്ച് എം പി ദേബശ്രീ ചൗധരി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്നും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കൃഷ്ണ കല്ല്യാണി രംഗത്തെത്തി. ഇക്കാര്യം സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന ആരോപണവും അദ്ദേഹവും ഉന്നയിച്ചു.

റായ്ഗഞ്ചിലെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് ബി ജെ പിയില്‍ നിന്നാല്‍ സാധിക്കില്ലെന്ന കുറ്റപ്പെടുത്തലും കൃഷ്ണ കല്ല്യാണി പറയുന്നു.

- Advertisement -
Ad image

അതിനിടെ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ രംഗത്തെത്തി. നേതാക്കളുടെ കൂറുമാറ്റം നിര്‍ത്താന്‍ ശ്രദ്ധ വേണമെന്ന് മജുംദാറിനോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൃഷ്ണ കല്ല്യാണി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!