ഇ എം അസീസ് പുരോഗമന പരമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ അധ്യാപകന്‍: എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ

Web Desk
1 Min Read

പെരുമ്പാവൂര്‍: പുരോഗമനപരമായ അടയാളപ്പെടുത്തലുകള്‍ക്ക് മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച മാതൃകാധ്യാപകനായിരുന്നു കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നേതാവായിരുന്ന ഇ എം അസീസ് മാസ്റ്ററെന്ന് എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ പറഞ്ഞു. പെരുമ്പാവൂര്‍ ഫ്‌ളോറ റസിഡന്‍സില്‍ കെ എ ടി എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ എം അസീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പൊതുവിദ്യാഭ്യാസ മേഖലക്കും സമൂഹത്തിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഇ എം അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, എം കെ അബൂബക്കര്‍ ഫാറൂഖി, സി എസ് സിദ്ദീഖ്, അബ്ദുസലാം, അബ്ദുല്‍ റഹീം ഫാറൂഖി, മുഹമ്മദ് റാഫി, വി പി അബൂബക്കര്‍, കെ യു അബ്ദുല്‍ റഹീം, സൈനബ ടീച്ചര്‍, അബ്ദുസലാം ഇസ്‌ലാഹി, ഷമീര്‍ പുതുപ്പാടി, സാലിം മേക്കാലടി, ഷിഹാബുദ്ദീന്‍ പെരുമ്പാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!