മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ചു മരിച്ചു

Web Desk
0 Min Read

ദമാം: സൗദിയില്‍ മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) പെണ്‍കുഞ്ഞുമാണ് മരിച്ചത്.
ആറു മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമാമിനു സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിനു പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരിക്കുകയായിരുന്നു.സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി. മണിലാലിന്റെയും ശോഭയുടെയും മകളാണ്. മനു ഏക സഹോദരനാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!