ഇന്റര്‍സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് അപേക്ഷ ക്ഷണിച്ചു

Web Desk
1 Min Read

കോഴിക്കോട്: ആഴ്സനല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ലേണിംഗ് സേവന ദാതാക്കളായ എക്സ്ട്രാമാര്‍ക്സ് നടത്തുന്ന യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആണിത്. സമഗ്രമായ പഠനത്തിന്റെ അവിഭാജ്യ ഘടകമായി സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ ലക്ഷ്യം.

city exchange

രാജ്യത്തെ ഇരുപതിലേറെ നഗരങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കും. കൂടാതെ മികച്ച നാലു ടീമുകള്‍ക്ക് ആഴ്സനല്‍ എഫ് സിയുടെ ഹോം ഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഗ്രാന്‍ഡ് ഫിനാലെ കളിക്കാന്‍ അവസരം ലഭിക്കും. യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ വിദ്യാര്‍ഥികളെ വിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിലൂടെ പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് എക്സ്ട്രാമാര്‍ക്സ് എജ്യുക്കേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റിത്വിക് കുല്‍ശ്രേഷ്ഠ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണല്‍ എഫ് സിയുടെ ഔദ്യോഗിക ലേണിംഗ് പങ്കാളികളായി എക്സ്ട്രാമാര്‍ക്സ് ഈ വര്‍ഷമാദ്യം കരാര്‍ ഒപ്പുവച്ചിരുന്നു. ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പുറമേ പഠന ശില്‍പശാലകളും ആശയ വിനിമയ സെഷനുകളും യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള സ്‌കൂളുകള്‍ക്ക് etxramarks.com/yfc വഴി രജിസ്റ്റര്‍ ചെയ്യാം.

Share This Article
Leave a Comment
error: Content is protected !!