
ദോഹ: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് കിട്ടിയ വന്‍ വിജയത്തില്‍ ഇന്‍കാസ് ഖത്തര്‍ കൊല്ലം ആഹ്ലാദം പ്രകടിപ്പിച്ചു.

തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ നടന്ന വിജയാഘോഷത്തില്‍ ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ കുണ്ടറ, മുഹമ്മദ് ഷാ, ജോസ് ചവറ, മുഹമ്മദ് റാഫി, നിഷാദ് കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി. നൗഷാദ് അഞ്ചല്‍ നന്ദി പറഞ്ഞു.
