‘പുലിയാട്ട’ത്തിലെ ‘താളം കൊട്ടി’ ഗാനം ശ്രദ്ധനേടുന്നു

Web Desk
1 Min Read

കൊച്ചി- ചാനല്‍ ഷോകളുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ സന്തോഷ് കല്ലാറ്റ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ എന്ന ചിത്രത്തിലെ ‘താളം കൊട്ടി’ എന്ന ഗാനം പുറത്തിറങ്ങി. മഞ്ജരി ആലപിച്ച ഈ ഗാനത്തിന് റഫീഖ് അഹമ്മദാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. സെവന്‍ മാസ്റ്റര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആനന്ദ് മേനോന്‍, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ്.

city exchange

സുധീര്‍ കരമന, മീരാ നായര്‍, മിഥുന്‍ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടര്‍ ലൂയി മേരി, ചന്ദ്രന്‍ പട്ടാമ്പി, ജഗത് ജിത്ത്, സെല്‍വരാജ്, ആല്‍വിന്‍, മാസ്റ്റര്‍ ഫഹദ് റഷീദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം റഷീദ് അഹമ്മാണ് നിര്‍വ്വഹിക്കുന്നത്.

തൃശൂരിലെ ഒരു വലിയ പുലികളിക്കാരനായിരുന്നു പുലി ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോസ്. ചില അപ്രതീക്ഷിത കാര്യങ്ങള്‍ ജീവിതത്തിന്റെ സംഭവിച്ചതിന്റെ ഫലമായി മദ്യപാനിയായി മാറിയ ജോസ് പുലിക്കളി പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ വലിയ ആരാധകനായിരുന്നു മനോഹരന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മനോഹരന്‍ ജോസിനോട് വീണ്ടും പുലിക്കളി കളിക്കാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ ഭാര്യ മേരിയുടെ എതിര്‍പ്പിനെ മറികടനന്ന് ഒരിക്കല്‍കൂടി പുലിവേഷം കെട്ടാന്‍ ജോസ് തീരുമാനിക്കുന്നു. തുടര്‍ന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!