
കൊച്ചി: അനൂപ് മേനോന്‍, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വരാലിന്റെ ടീസര്‍ പുറത്തുവിട്ടു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും വരാല്‍ എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നീ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.


ഒപ്പം തന്നെ ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബര്‍ 14ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കണ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതു വളരെ വേറിട്ട ഒരു ചിത്രമായിരിക്കുമെന്ന് സംവിധായന്‍ കണ്ണന്‍ പറഞ്ഞിരുന്നു.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. വരാലിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്റ്റിയനും കെ ആര്‍ പ്രകാശുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: അജിത് പെരുമ്പിള്ളി, എഡിറ്റര്‍: അയൂബ് ഖാന്‍, വരികള്‍: അനൂപ് മേനോന്‍, ചീഫ് അസോസിയേറ്റ് സംവിധായകന്‍: കെ ജെ വിനയന്‍, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍: അഭിലാഷ് അര്‍ജുനന്‍, ആക്ഷന്‍: മാഫിയ ശശി- റണ്‍ രവി, വി എഫ് എക്‌സ്: ജോര്‍ജ്ജ് ജോ അജിത്ത്, പി ആര്‍ ഒ: പി ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങള്‍: ശാലു പേയാട്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍.

