അശ്ലീല ഭാഗങ്ങള്‍ കട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം ഡിസ്‌നി നിരസിച്ചു; സൗദിയിലും ഖത്തറിലും കുവൈത്തിലും എറ്റേണല്‍സിന് പ്രദര്‍ശന അനുമതിയില്ല

Web Desk
1 Min Read

ദോഹ: ചില അശ്ലീല സ്വവര്‍ഗ്ഗ ലൈംഗിക രംഗങ്ങള്‍ എടുത്തു മാറ്റണമെന്ന നിര്‍ദ്ദേശം ഡിസ്‌നി നിരസിച്ചതിനെ തുടര്‍ന്ന് മാര്‍വലിന്റെ പുതിയ ബിഗ് ബജറ്റ് അഡ്വഞ്ചര്‍ സിനിമ സൗദി അറേബ്യയിലും ഖത്തറിലും കുവൈത്തിലും പ്രദര്‍ശിപ്പിക്കില്ല.

city exchange

റിച്ചാര്‍ഡ് മാഡന്‍, കുമൈല്‍ നഞ്ജിയാനി, സല്‍മ ഹായക്, എയ്ഞ്ചലീന ജോലി, ഗമ്മ ചാന്‍, ലിയ മക്ഹഗ്, ലോറന്‍ റിഡ്‌ലോഫ്, ബാരി കെയോഗന്‍, ഡോണ്‍ ലീ, ഗിലവ്# ബിര്‍മിംഗ്ഹാം, ഹാരിഷ് പട്ടേല്‍, കിറ്റ് ഹാരിംഗ്ടണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ വേഷമിട്ട ചിത്രമാണ് എറ്റേണല്‍സ്.

200 മില്യന്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ചിത്രം പ്രാദേശിക വെബ്‌സൈറ്റുകളില്‍ നിന്നും ഇതിനകം നീക്കം ചെയ്തു കഴിഞ്ഞു. യു എ ഇയില്‍ ഒഴികെ ഗള്‍ഫ് മേഖലയില്‍ സിനിമ റിലീസ് ചെയ്യില്ലെന്നാണ് വിവരം. നവംബര്‍ 11നാണ് ഗള്‍ഫിസില്‍ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്.

- Advertisement -
Ad image

ഏഴായിരം വര്‍ഷമായി ഭൂമിയില്‍ രഹസ്യമായി ജീവിക്കുന്ന എറ്റേണല്‍സ് എന്ന പുതിയകൂട്ടം സൂപ്പര്‍ ഹീറോകളെയാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും നിരൂപകരില്‍ നിന്നും നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!