പൊന്നിന്‍ ചിങ്ങമാസത്തെ വരവേറ്റ് ആവണി ഓണപ്പാട്ട് ശ്രദ്ധ നേടുന്നു

Web Desk
1 Min Read

കൊച്ചി: പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് ‘ആവണി’ ശ്രദ്ധേയമാകുന്നു. ആവണി എന്നാല്‍ പൊന്നിന്‍ ചിങ്ങമാസം. കര്‍ക്കിടകം കഴിഞ്ഞെത്തുന്ന പുലരിയില്‍, നമ്മള്‍ മലയാളികള്‍ തന്റെ വിളനിലങ്ങളില്‍ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം.

city exchange

ഉത്സവത്തിമര്‍പ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓര്‍മ്മിക്കുവാനും നന്‍മകള്‍ പകര്‍ന്ന് ഒത്തൊരുമയായി ആഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം. ചിങ്ങമാസം പിറക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വര്‍ണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയുന്നു.

ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ് രാജശേഖരന്‍ തുടലിയും ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകന്‍ കൂടിയായ ജി കെ ഹരീഷ് മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നത്. വിതരണം- വില്‍സണ്‍ ഓഡിയോസ്, പെര്‍ക്കഷന്‍- മുരളി പുനലൂര്‍, മിക്‌സിംഗ് ആന്റ് മാസ്റ്ററിംഗ്- സുനീഷ് എസ് ആനന്ദ് (ബെന്‍സണ്‍ ക്രിയേഷന്‍സ്), പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!