

പുനലൂര്‍: കാരുണ്യ പ്രവര്‍ത്തന രംഗത്ത് കെ എ ടി എഫ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രകടന തത്പരതയില്ല എന്നതാണ് കെ എ ടി എഫിനെ വ്യത്യസ്തമാക്കുന്നതെന്നും പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ പറഞ്ഞു. കേരള അറബിക് ടീ ച്ചേഴ്‌സ് ഫെഡറേഷന്‍ പുനലൂരില്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുല്‍ ഇത്തിഹാദിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമയബന്ധിതമായി ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും കര്‍മ്മ രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അന്‍സറുദ്ദീന്‍, അഡ്വ. സുല്‍ഫിക്കര്‍ സലാം, എം എ ലത്തീഫ്, മാഹിന്‍ ബാഖവി, അഹ്മദ് ഉഖൈല്‍, നൂറുല്‍ അമീന്‍, നൗഷാദ് കോപ്പിലാന്‍, ജൈസല്‍ കോഴിക്കോട്, മുഹമ്മദ് ഫൈസല്‍ ആലപ്പുഴ, ജലീല്‍ പുനലൂര്‍, ദുന്നൂര്‍ കുട്ടി, കാര്യറ നസീര്‍, റെജി തടിക്കാട്, അബ്ദുല്‍ റഹീം, സലിം പുനലൂര്‍, ഷിഹാബ് പുന്നല, മുഹമ്മദ് ഇഖ്ബാല്‍, റിയാസ് പുന്നല, ഷഫീഖ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍, അനസ് ഓച്ചിറ, സുഹറ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

