
കോഴിക്കോട്: ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ കാലിക്കറ്റ് എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിനേഴാം വാര്‍ഷികവും കലാഭവന്‍ മണി അനുസ്മരണ അവാര്‍ഡ് ദാന ചടങ്ങും കോഴിക്കോട് കിങ് ഫോര്‍ട്ട് ഹോട്ടലില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി പി മുഹമ്മദ് സക്കറിയ മൗലവിയുടെ അധ്യക്ഷതയില്‍ ഗാന രചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കലാഭവന്‍ മണിയുടെ പേരിലുള്ള അഞ്ചാമത് അനുസ്മരണ അവാര്‍ഡ് സിനിമ- സീരിയല്‍ താരം മറിമായം നിയാസ് ബക്കറിന് കൈതപ്രം സമ്മാനിച്ചു.
രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ മികവ് തെളിയിച്ച കെ എം കുഞ്ഞുമോന്‍ ജനസേവന അവാര്‍ഡ് പത്മശ്രീ ദാമോദരന്‍ നമ്പൂതിരി, സിനിമാതാരം നിയാസ് ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപക അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ഹനാന്‍ ഷായുടെ പിതാവ് സിദ്ധീഖ് ഹസ്സന്‍ മാസ്റ്ററെ ചടങ്ങില്‍ കൈതപ്രം ആദരിച്ചു.
വിദ്യാഭ്യാസ, പ്രവര്‍ത്തന മേഖലയിലെ സംഭാവനക്കുള്ള പുരസ്‌കാരം ക്രസന്റ് മുഹമ്മദലിക്കും എം പി ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി എന്നിവരും യുവ പ്രതിഭ അവാര്‍ഡിന് സിനിമ താരങ്ങളായ കിരണ്‍ അപ്പു (പാലക്കാട്), നസീഫ് ഒതായി (നിലമ്പൂര്‍), ആദിദേവ്‌നായര്‍ (കോഴിക്കോട്)
എന്നിവര്‍ക്കുള്ള അവാര്‍ഡ് സിനിമ താരം മറിമായം നിയാസും നല്‍കി.
ചടങ്ങില്‍ സിനിമാ താരം അജ്മല്‍ മലപ്പുറം, സുല്‍ത്താന്‍ തിരുനാവായ, അജ്‌നാസ് കണ്ണൂര്‍, എന്നിവര്‍ മുഖ്യാതിഥികളായി. ട്രസ്റ്റ് രക്ഷാധികാരി എം പി ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി സ്വാഗതവും സെക്രട്ടറി മുഫീദ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

