കെ പി എം എ സില്‍വര്‍ ജൂബിലി ശനിയാഴ്ച

Web Desk
1 Min Read

കോഴിക്കോട്: സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉത്പാദകരുടെ കൂട്ടായ്മയായ കേരള പ്ലാസ്റ്റിക്ക്‌സ് മാനുഫേക്ച്ചറേഴ്‌സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം ശനിയാഴ്ച വൈ എം സി എ- മറീന റസിഡന്‍സിയില്‍ നടക്കും.

city exchange

ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം എസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. വെബ് സൈറ്റ് ലോഞ്ചിംഗ് മുന്‍ എം എല്‍ എ വി കെ സി മമ്മദ് കോയ നിര്‍വ്വഹിക്കും. കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് മുഖ്യാതിഥിയാകും. രാവിലെ 10 മണി മുതല്‍ 12.30 വരെ ഇ പി ആര്‍ നിയമം സംബന്ധിച്ച് ഈ മേഖലയിലെ പ്രമുഖര്‍ സെമിനാറില്‍ സംസാരിക്കും

.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കാനും സി പെറ്റ്, കുസാറ്റ് എന്നിവിടങ്ങളില്‍ പോളിമര്‍ ടെക്‌നോളജി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യപിക്കും. 2022 ജൂലായ് 1 മുതല്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഇ പി ആര്‍ നിയമം സംസ്ഥാനത്തെ വ്യവസായികള്‍ക്ക് പ്രയാസപ്പെടുത്താതെ നടപ്പില്‍ വരുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. ചെറുകിട വ്യവസായികളെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഒരു വര്‍ഷത്തിന് ശേഷമാക്കിത്തരണമെന്നും സംഘടന ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!