

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ഏര്‍പ്പെടുത്തിയ വിസില്‍ സിലബസ്സ് അനുസരിച്ചുള്ള ‘ബ്രെയ്‌നി ടോട്‌സ്’ എന്ന നൂതന എല്‍ കെ ജിയുടെ പ്രവേശനോത്സവവും സ്ഥാപകാംങ്ങളായ ഡോ. കെ പി ഒ സുലൈമാന്‍, എന്‍ മഹമൂദ് ഹാജി എന്നിവരുടെ സ്മരണര്‍ഥം പ്രഖ്യാപിച്ച എന്‍ഡോവ്‌മെന്റ് വിതരണവും ശ്രദ്ധേയമായി.

ശിംഗാരി വാദ്യമേള അകമ്പടിയോടെ മുഖ്യതിഥിയും ഉദ്ഘാടകന്‍മായ കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാടിനെ സ്വീകരിച്ചു. ചെയര്‍മാന്‍ കെ എം അശ്‌റഫ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

വൈസ് പ്രസിഡണ്ട് ഡോ. പി വി അബൂബക്കര്‍ സ്‌നേ ഹോപഹാരം കൈമാറി. സി ഇ ഒ കെ പി മുഹമ്മദ് സഅദ് ഐ എസ് ഡിയെ കുറിച്ച് വിശദീകരിച്ചു. മാനേജര്‍ ഡോ. അഹമദ് ശാഫി എന്‍ഡോവ്‌മെന്റ് പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡണ്ട് എം കെ തയ്യില്‍, വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ, ഐ എസ് ഡി പൂര്‍വ്വ വിദ്യാഥി അസോസിയേഷന്‍ (ഇസ്ദാ) കണ്‍വീനര്‍ ഷക്കീര്‍ ഖാദര്‍ കക്കുളത്ത്, രക്ഷാകര്‍തൃ സമിതിയംഗം ആയിഷാ അബ്ദുല്‍ സമദ്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍, അലുംമ്‌നി അംഗം ജലീല്‍ ആശംസകള്‍ നേര്‍ന്നു.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഗാനാലാപനം മികവു പുലര്‍ത്തി. വ്യത്യസ്ത മേഖലകളില്‍ കഴിവ് നേടിയ വിദ്യാര്‍ഥികളായ സാനിധ്യ, സയീം ജബ്ബാര്‍, നദ സഫിയ യാസര്‍, നൈനിക മനോജ് എന്നിവര്‍ക്ക് ഉപഹാരവും ശ്രീലക്ഷ്മി, നസ്‌റീന്‍ അബ്ദുല്‍ ജബ്ബാര്‍, ജിയാന്‍ ജൗഹര്‍ എന്നിവര്‍ക്ക് ചെയര്‍മാന്‍ വക ആയിരം രൂപ വീതം ഗിഫ്റ്റ് വൗച്ചറും നല്‍കി.
അധ്യാപികയായ രമ്യ ബാലനും ടീമും തൈക്കുണ്ട പ്രദര്‍ശിപ്പിച്ചു. പിഞ്ചു വിദ്യാര്‍ഥികളുടെ വര്‍ണ്ണാഭമായ കലാപരിപാടിളും അരങ്ങേറി. അധ്യാപകരുടെയും നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെയും സേവനം പ്രകീര്‍ത്തിക്കപ്പെട്ടു.

