

ദോഹ: യുവകലാസാഹിതിയുടെ അല്‍ സദ് യൂണിറ്റിന് ഐ സി സി/fല്‍ ചേര്‍ന്ന യോഗത്തില്‍ രൂപം നല്കി. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യുവകലാസാഹിതി ജോ സെക്രട്ടറി മുരളി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സെക്രട്ടറി ജീമോന്‍, പ്രസിഡന്റ് അജിത് പിള്ള, ഷബീര്‍ അബ്ദുട്ടി തവയില്‍, ശരീഫ് മടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

യൂണിറ്റ് പ്രസിഡന്റായി ഷമീം എം സിയെയും സെക്രട്ടറിയായി തൗഫീഖിനെയും വൈസ് പ്രസിഡന്റായി മുഹ്സിനെയും ജോ: സെക്രട്ടറിയായി ഷമീറിനെയും ട്രഷററായി റൗഫിനെയും യോഗം തെരഞ്ഞെടുത്തു.
