ജി സി സി രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വ്യോമയാന സുരക്ഷാ പരിശോധനാ പരിശീലനം പൂര്‍ത്തിയാക്കി

Web Desk
1 Min Read

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളിലെ വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വ്യോമയാന സുരക്ഷാ പരിശോധനാ പരിശീലന കോഴ്സ് ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കി.

city exchange

എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ പരിശോധനാ നടപടിക്രമങ്ങള്‍, വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും, വിമാനത്താവള സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പരിശീലനത്തിന്റെ ഭാഗമായി വിമാനത്താവളത്തിനകത്ത് ഫീല്‍ഡ് സന്ദര്‍ശനവും സംഘടിപ്പിച്ചു. എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക വശങ്ങള്‍ പരിചയപ്പെടാനും വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന രീതികളും സംവിധാനങ്ങളും മനസ്സിലാക്കാനും ഇതിലൂടെ അവസരമായി.

Share This Article
Leave a Comment
error: Content is protected !!