നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരം

Web Desk
0 Min Read

ദോഹ: അധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച അധ്യാപക ആദരവ് ചടങ്ങില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്ക് പുരസ്‌ക്കാരം. പ്രവീണ്‍ കെ പി, ഷാജിത ഉമ്മര്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരം സ്വീകരിച്ചു.

city exchange

അംഗീകാരം നേടിയ അധ്യാപകരെ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ്, വൈസ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ അഭിനന്ദിക്കുകയും വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സമര്‍പ്പണത്തിനും സംഭാവനകള്‍ക്കും പ്രശംസകള്‍ നേരുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!