ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് വനിതാ വിഭാഗം ഐ സി സി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി

Web Desk
1 Min Read

ദോഹ: ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് വനിതാ വിഭാഗം മാറിയ കാലത്ത് വായനാ സംസ്‌കാരത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ട് ഐ സി സി ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി.

city exchange

ഐ സി സി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് മണികണ്ഠന് ഫോക്ക് വനിതാ വിഭാഗം പ്രസിഡണ്ട് ദീപ്തി സുരേഷിന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ ഐ സി സി ജനറല്‍ സിക്രട്ടറി എബ്രഹാം കെ ജോസഫ്, വൈസ് പ്രസിഡണ്ട് സാന്തനു ദേശ്പാണ്ഡെ, എം സി അംഗങ്ങളായ പൂര്‍വി ഷ്രോഫ്, വെങ്കപ്പ ബഗവതുള്ള എന്നിവര്‍ പങ്കെടുത്തു.

ഫോക്ക് വനിതാ വിഭാഗം ഭാരവാഹികളായ റംല സമദ്, ഷില്‍ജി റിയാസ്, സമീറ അബ്ദുല്ല, ഫസീന ഷഫീഖ്, ഷംല സാജിദ്, തസ്‌നി നസീഫ്, റംല മുഹമ്മദലി, വീണ വിശ്വനാഥ്, നസീഹ നെല്ലൂര്‍, അശ്വതി ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫോക് ജനറല്‍ സിക്രട്ടറി ബിജു കൈവേലി അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!