മികവ് പുലര്‍ത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആദരിച്ച് ശൈഖ ജവാഹര്‍

Web Desk
1 Min Read

ദോഹ: 2025- 26 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം നേടിയ രാജ്യത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ അമീറിന്റെ പത്‌നി ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനി ആദരിച്ചു. ലുസൈല്‍ പാലസില്‍ നടന്ന ചടങ്ങിലായിരുന്നു ആദരം.

city exchange

അക്കാദമിക് രംഗത്തെ മികച്ച പ്രകടനത്തിന് വിദ്യാര്‍ഥിനികളെ അഭിനന്ദിച്ച ശൈഖ ജവാഹര്‍, അവരുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍ എന്നിവരെയും മറ്റ് എല്ലാവരെയും പ്രശംസിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍ന്നും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്നും അവര്‍ ആശംസിച്ചു.

ആത്മാര്‍ഥതയോടും സത്യസന്ധതയോടും കൂടി പ്രവര്‍ത്തിക്കാനും മികവിനായുള്ള പരിശ്രമം തുടരാനും വിദ്യാര്‍ഥിനികളെ ആഹ്വാനം ചെയ്തു. സമൂഹത്തിനും രാജ്യത്തിനും അര്‍ഥവത്തായ സംഭാവനകള്‍ നല്‍കണമെന്നും അവര്‍ പറഞ്ഞു.

മാനവവിഭവ വികസനത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അന്തരിച്ച പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി നടത്തിയ പ്രസ്താവനയും ശൈഖ ജവാഹര്‍ അനുസ്മരിച്ചു. ഈ സമീപനം പിന്തുടര്‍ന്ന് രാജ്യസേവനത്തില്‍ കൂടുതല്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥിനികള്‍ക്ക് കഴിയട്ടെയെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

- Advertisement -
Ad image

ആദരത്തിന് ശൈഖ ജവാഹറിനോട് വിദ്യാര്‍ഥിനികള്‍ നന്ദി അറിയിച്ചു. അവരുടെ പിന്തുണയും പ്രോത്സാഹനവും കൂടുതല്‍ മികവ് കൈവരിക്കാനും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും പ്രചോദനമാകുമെന്ന് വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ അല്‍ ഖാതര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!