കാവ്യശില്പം ‘മുടിയേറ്റ്’ പ്രേക്ഷകരിലെത്തി

Web Desk
1 Min Read
നന്ദന ആര്‍ ലക്ഷ്മി

തിരുവനന്തപുരം: കര്‍ട്ടന്‍ റയ്‌സര്‍ അവതരിപ്പിക്കുന്ന ‘മുടിയേറ്റ്’ എന്ന ചെറുകാവ്യശില്പം യൂട്യൂബില്‍ റിലീസ് ചെയ്തു. കര്‍ട്ടന്‍ റയ്‌സര്‍ സാരഥിയായ സതീഷ് പി കുറുപ്പ് ആണ് ഇതിന്റെ കവിതാരചനയും സംവിധാനവും നിര്‍വഹിച്ചത്. ഭാവചലന ശില്പമായി അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ ആനുകാലിക പ്രസക്തമാണ്.

city exchange


സ്ത്രീധന വേട്ടയാടലില്‍ പൊലിഞ്ഞ വിസ്മയയും സുനിഷയും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ ആവര്‍ത്തനങ്ങളായി നിലനില്‍ക്കുകയാണ്. മുടിയേറ്റ് എന്ന അനുഷ്ഠാന കലയില്‍ കാളി മുടി (കിരീടം) അണിയുമ്പോള്‍ ദാരികന്മാരുടെ സര്‍വനാശം അനിവാര്യമായിത്തീരുന്നു. അതിലേക്കു വിരല്‍ ചൂണ്ടുകയാണ് ഈ കലാശില്പം.

സതീഷ് പി കുറുപ്പ്

‘കാത്തു കാത്തിരുന്നു കണവനായി വന്നവന്‍ കാലനായി തീര്‍ന്നൊരു ഗതിയറിഞ്ഞേകയായ്’ എന്ന് ഇതില്‍ പറയുംപോലെ എത്ര പെണ്‍കുട്ടികളാണ് ഇപ്പോഴും നമ്മുടെ നാട്ടിലുള്ളത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനി നന്ദന ആര്‍ ലക്ഷ്മിയാണ് ഇതില്‍ നൃത്തം ചെയ്തിരിക്കുന്നത്.

അഡ്വ. അഭിലാഷ് ജെ ശ്രീധര്‍ നൃത്ത സംവിധാനം നിര്‍വഹിച്ചു. സംഗീതം നല്‍കി പാടിയിരിക്കുന്നത് എസ് ആര്‍ സൂരജ് ആണ്. വിപിന്‍ ചന്ദ്രബോസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍.

- Advertisement -
Ad image
https://www.youtube.com/watch?v=hLZEbBW8dJs
Share This Article
Leave a Comment
error: Content is protected !!