
ഗോഹട്ടി: അസമില്‍ കുടിയൊഴിപ്പിക്കലും സംഘര്‍ഷവും തുടരുന്നു. ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരെ എല്ലാവരേയും ഒഴിപ്പിക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വര്‍ഗ്ഗീയ അജണ്ടയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടപ്പിലാക്കുന്നത്.


കഴിഞ്ഞ ദിവസം കുടിയൊഴിപ്പിക്കലിന്റെ പേരില്‍ ദാരംഗ് ജില്ലയിലെ സിപജ്ഹര്‍ പ്രദേശത്ത് പോലിസ് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 20തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സഹോദരനായ സുശാന്ത ബിശ്വ ശര്‍മ്മയാണ് ദാരാംഗ് ജില്ലയിലെ പോലീസ് സൂപ്രണ്ട്്. ബംഗാളി മുസ്ലിംകളുടെ ഭൂമി പിടിച്ചെടുക്കും എന്നത് അജണ്ടയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി അതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ചിരുന്നു. കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്ലിംകള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമായ ധല്‍പൂരില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി കുടെയൊഴിപ്പിക്കല്‍ നടപടികളാണ് നടത്തിയത്. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ചത്തെ കുടിയൊഴിപ്പിക്കല്‍ സംഭവം. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ കുടിയൊഴിപ്പിക്കലില്‍ മാത്രം 800 മുസ്ലിം കുടുംബങ്ങളെയാണ് പതിറ്റാണ്ടുകളായി താമസിക്കുന്ന പ്രദേശത്ത് നിന്നും ആട്ടിയോടിച്ചത്. ഇവരുടെ കുടിലുകളും കൃഷിയിടങ്ങളും പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.
